തുമ്പ (തിരുവനന്തപുരം)
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് തുമ്പ. ഇസ്രോയുടെ(ISRO), ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആയ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്. ഭൂമിയുടെ കാന്തിക മധ്യരേഖ ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.
Read article